Latest NewsNewsIndia

മമതയുടെ ‘പ്രത്യയശാസ്ത്രം’ ബംഗാളിനെ നശിപ്പിച്ചു; തുറന്നടിച്ച് പ്രധാനമന്ത്രി

രാജ്യം മുഴുവന്‍ പിഎംകിസാന്‍ പദ്ധതിയില്‍നിന്ന് പ്രയോജനം നേടുന്നുണ്ടെങ്കിലും പശ്ചിമബംഗാള്‍ എന്ന ഒരു സംസ്ഥാനം മാത്രമാണ് ഈ പദ്ധതി നടപ്പാക്കാത്തത്.

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ കുറച്ചുനാളുകളായി ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. രാഷ്ട്രീയ അജണ്ടയുടെ പേരില്‍ കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യ പദ്ധതികള്‍ ജനങ്ങളിലെത്താതെ തടയുകയാണ് മമത സര്‍ക്കാര്‍. പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 70 ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഫണ്ട് മമത സര്‍ക്കാര്‍ നിഷേധിച്ചെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഒമ്പതുകോടി കര്‍ഷകര്‍ക്ക് 18,000 കോടി രൂപ വിതരണം ചെയ്ത പരിപാടിയില്‍ ഓണ്‍ലൈനിലൂടെ രാജ്യത്തെ കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരുമായി അദ്ദേഹം സംവദിച്ചു. മമത ബാനര്‍ജിയുടെ ‘പ്രത്യയശാസ്ത്രം’ ബംഗാളിനെ നശിപ്പിച്ചു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ലഭിക്കേണ്ട 6,000 രൂപ രാഷ്ട്രീയ അജണ്ടകളുടെ പേരില്‍ തടയുകയാണ് മമത ചെയ്തത്. മമത ബാനര്‍ജിയുടെ 15 വര്‍ഷം മുമ്പുള്ള പ്രസംഗം കേട്ടാല്‍ അവര്‍ എത്രമാത്രം ബംഗാളിനെ നശിപ്പിച്ചെന്ന് മനസ്സിലാക്കാനാവും. സ്വാര്‍ഥത രാഷ്ട്രീയം നടത്തുന്നവരെ പൊതുജനം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Read Also: എല്ലാ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം ലീഗിനല്ല; ലീഗിനെതിരെ കടുപ്പിച്ച് പിണറായി

പശ്ചിമബംഗാളിലെ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും പറയാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍, കര്‍ഷകരുടെ പേരുപറഞ്ഞ് ഡല്‍ഹിയിലെ ജനങ്ങളെ പ്രയാസപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതിനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കര്‍ഷകരെ ചില നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി വഴിതെറ്റിക്കുകയാണ്. കര്‍ഷകരുമായി തുറന്നമനസ്സോടെയാണ് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. കര്‍ഷസമരത്തിന്റെ മറവില്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യം മുഴുവന്‍ പിഎംകിസാന്‍ പദ്ധതിയില്‍നിന്ന് പ്രയോജനം നേടുന്നുണ്ടെങ്കിലും പശ്ചിമബംഗാള്‍ എന്ന ഒരു സംസ്ഥാനം മാത്രമാണ് ഈ പദ്ധതി നടപ്പാക്കാത്തത്.

തല്‍ഫലമായി 70 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം നേടാന്‍ കഴിയുന്നില്ല. ഈ പണം അവരിലേക്ക് എത്താത്തതിന് കാരണം രാഷ്ട്രീയം മാത്രമാണ്. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് 23 ലക്ഷത്തിലധികം ബംഗാള്‍ കര്‍ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പരിശോധനാ നടപടി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരേ ബംഗാളില്‍ എന്തുകൊണ്ടാണ് പ്രക്ഷോഭങ്ങള്‍ നടന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. പിഎം കിസാന്‍ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങളൊന്നും കാണാനായില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, പശ്ചിമ ബംഗാളിനെ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് മമത ബാനര്‍ജി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button