തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 909 പേർക്ക്. 520 പേർ രോഗമുക്തരായി. 5,768 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 668 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്.
Read Also: ആശങ്കയായി രോഗവ്യാപനം; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,294 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 24,692 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 777 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.
Post Your Comments