Latest NewsKeralaNews

ഇടതു മുന്നണിക്ക്​ ചുവരെഴുതാൻ മതിൽ നൽകിയില്ല; ബുൾഡോസർ ഉപയോഗിച്ച്​ മതിൽ തകർത്തതായി പരാതി

ചെങ്ങന്നൂർ : ചുവരെഴുതാൻ മതിൽ നൽകാത്തതിനെ തുടർന്ന് ഇടതുമുന്നണി മതിൽ തകർത്തതായി പരാതി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെൺമണി പഞ്ചായത്തിൽ എബനേസർ വീട്ടിൽ ഷിമോനിയുടെ മതിലാണ് തകർത്തിരിക്കുന്നത്. ബുൾഡോസർ ഉപയോഗിച്ചാണ് മതിൽ തകർത്തതെന്നും
പരാതിയിൽ പറയുന്നു.

ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. അനുവാദം കൂടാതെ ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി ബുക്ക് ചെയ്ത മതിൽ വീട്ടുകാർ വെള്ള പെയിന്‍റ്​ അടിച്ച് പരസ്യം പാടില്ല എന്ന് എഴുതിയതാണ് പ്രകോപനത്തിന് കാരണമെന്നും വീട്ടുകാർ പറഞ്ഞു.

Read Also  : മരുന്ന് ഫലിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല, കോവിഡ് കാലത്ത് തന്റെ അനുഭവം വെളിപ്പെടുത്തി ഗണേഷ് കുമാര്‍

ഇതു സംബന്ധിച്ച്​ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വീട്ടുകാർ അറിയിച്ചു. കേവലം ഒരു ചുമരെഴുത്തിന്‍റെ പേരിൽ നിയമം കയ്യിലെടുത്ത് നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കുവാൻ ഇടതു മുന്നണി നടത്തുന്ന ശ്രമം അത്യന്തം പ്രതിഷേധാർഹമാണെന്ന്​ കോൺഗ്രസ്​ നേതൃത്വം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button