Latest NewsKeralaNews

മരുന്ന് ഫലിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല, കോവിഡ് കാലത്ത് തന്റെ അനുഭവം വെളിപ്പെടുത്തി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് കാലത്തെ തന്റെ അനുഭവം പങ്കുവെച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ. കൊവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഒപ്പം ജനങ്ങള്‍ രോഗത്തിനെതിരെ മുന്‍കരുതല്‍  സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Read Also : ‘തിരുവനന്തപുരത്തിന്റെ ആരാധ്യയായ മേയർ കുമാരി ആര്യ രാജേന്ദ്രൻ അറിയുന്നതിന്’; വൈറൽ കുറിപ്പ്

‘ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്‍ക്കും, പക്ഷേ ഇതിന് പരിചയമുളള ഒരു മുഖവും കാണാന്‍ കിട്ടില്ല. ഒറ്റപ്പെട്ട മാനസികാവസ്ഥയില്‍ ഈ രോഗത്തിന്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകൂ ‘ എന്നും ഗണേഷ് കുമാര്‍ പറയുന്നു. നടന്‍ ടിനി ടോം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഗണേഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button