ന്യൂഡൽഹി: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിലെ വേലിക്കുള്ളിലൂടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പാകിസ്താൻ പൗരനെ ബി.എസ്.എഫ് അറസ്റ്റ് ചെയ്തിരിക്കുന്നു. ലാഹോർ സ്വദേശി അംജദ് അലി എന്ന മാജിദ് ജട്ട് (28) ആണ് പിടിയിലായിരിക്കുന്നത്. ഏപ്രിൽ ആറിന് അർധരാത്രി ഫിറോസ്പുർ ജില്ലയിലെ ഖേംകരൻ മേഖലയിൽ 20 കിലോ ഹെറോയിൻ കടത്താനായിരുന്നു ശ്രമം നടത്തിയത്. വെടിയുതിർത്തതിനെ തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന പാകിസ്താനികളും ഇന്ത്യയുടെ ഭാഗത്തുണ്ടായിരുന്നവരും രക്ഷപ്പെട്ടു. അതിർത്തി വേലിക്കപ്പുറത്തുനിന്ന് പി.വി.സി പൈപ്പ് ഉപയോഗിച്ച് മയക്കുമരുന്ന് പാക്കറ്റുകൾ കുത്തി ഇപ്പുറത്തെത്തിക്കുകയാണ് ഇയാളുടെ രീതി.
അതിർത്തിയിൽ ഇൗ രീതിയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സജീവമാണ്. എന്നാൽഅതേസമയം സംഭവത്തിൽ ഉൾപ്പെട്ട പാക് പൗരനെ ജീവനോടെ പിടികൂടാനായത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു.
Post Your Comments