ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ രാവിലെ വരെ ഉപയോഗിച്ചത് 11,72,23,509 ഡോസ് കോവിഡ് വാക്‌സിന്‍. ലോകത്തെ ഏറ്റവും വിപുലമായ രോഗപ്രതിരോധ കുത്തിവയ്‌പ് യജ്‌ഞമാണ് ഇന്ത്യയില്‍ നടക്കുന്നത്.
56,34,634 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടു ഡോസും 90,82,999 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ഡോസും വാക്‌സിന്‍ നല്‍കി. കോവിഡ് മുന്നണിപ്പോരാളികളില്‍ 51,52,891 പേര്‍ക്ക് രണ്ടു ഡോസും 1,02,93,524 പേര്‍ക്ക് ഒരു ഡോസും വാക്‌സിന്‍ നല്‍കി.
60 വയസിനു മുകളിലുള്ള 30,97,961 പേര്‍ക്കു രണ്ടു ഡോസും 4,42,30,842 പേര്‍ക്ക് ഒരു ഡോസും വാക്‌സിന്‍ കുത്തിവച്ചു. 45-60 പ്രായമുള്ള 9,88,768 പേര്‍ക്കു രണ്ടു ഡോസും 3,87,41,890 പേര്‍ക്ക് ഒരു ഡോസും നല്‍കിയെന്നാണ് ഇന്നലെ രാവിലെ ഏഴു വരെയുള്ള ഏകദേശ കണക്ക്. അതുവരെയുള്ള 24 മണിക്കൂറിനിടെ 27 ലക്ഷം പേര്‍ക്ക് കുത്തിവയ്‌പ് നല്‍കി.
26 കോടിയില്‍പ്പരം കോവിഡ് പരിശോധനകളാണു രാജ്യത്ത് ഇതുവരെ നടത്തിയതെന്നും 5.42 ശതമാനമാണു പോസിറ്റിവിറ്റി നിരക്കെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കുന്നു. കോവിഡിനെതിരെ കനത്ത പോരാട്ടത്തിലാണ് രാജ്യമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
Post Your Comments