എനർജി ഡ്രിംഗ്‌സ് പതിവായി കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കാറുണ്ടെന്ന് പറയാറുണ്ട്. ഇത്തരം പാനീയങ്ങളുടെ പതിവായ ഉപയോഗം മൂലം ഇരുപത്തിയൊന്നുകാരനായ യുവാവിന് സംഭവിച്ച ആരോഗ്യ പ്രശ്‌നങ്ങളുടെ ഞെട്ടലിലാണ് ഡോക്ടർമാർ. ബിഎംജെ കേസ് റിപ്പോർട്ട്‌സ് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: ഡീസലിന് പകരം ജീവനക്കാരൻ അടിച്ചത് പെട്രോൾ, ചോദിച്ചതും കണ്ണ് നിറഞ്ഞു; ഓടിയെത്തി ഉടമ, കുറിപ്പ് വൈറൽ
പ്രത്യേകമായ മെഡിക്കൽ കേസുകളെ കുറിച്ചുള്ള വിശദമായ പരിശോധനകളും നിഗമനങ്ങളും വിദഗ്ധരുടെ നിരീക്ഷണങ്ങളുമാണ് ബിഎംജെ കേസ് റിപ്പോർട്ട്‌സ് എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിൽ വരാറുള്ളത്. പതിവായി എനർജി ഡ്രിംഗ്‌സ് കുടിച്ചിരുന്ന ഇരുപത്തിയൊന്നുകാരന് സംഭവിച്ച ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ ചർച്ച ചെയ്തിരിക്കുന്നത്.
ഇരുപത്തിയൊന്നുകാരൻ കുടിച്ചിരുന്ന എനർജി ഡ്രിംഗ്‌സിന്റെ ഓരോ കാനിലും 160 മില്ലീ ഗ്രാമോളം കഫീനും ടോറിൻ എന്ന് പറയപ്പെടുന്ന പ്രോട്ടീനും ഉണ്ടായിരുന്നു. ഇത് തുടർച്ചയായി 2 വർഷം കഴിച്ചതോടെ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായി. ശ്വാസതടസം, ശരീരഭാരം കുറയൽ എന്നീ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതോടെ യുവാവ് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
യുവാവിന്റെ ഹൃദയവും വൃക്കയും മാറ്റിവെയ്‌ക്കേണ്ട സാഹചര്യമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാൽ മരുന്നുകൾ കൊണ്ടും ചികിത്സ കൊണ്ടും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടു. മരണത്തിൽ നിന്നും തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
Post Your Comments