തൃശ്ശൂര്‍ : തൃശ്ശൂര്‍പൂരം നടത്തിപ്പില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ തീരുമാനം. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ക്കും കോവിഡ് വാകസിന്‍ എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം.
50 പേര്‍ക്ക് മാത്രമെ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്ന് പങ്കെടുക്കാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം പോലീസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഘടക പൂരങ്ങളുടെ ഭാരവാഹികള്‍ ജില്ലാ കളക്ടറുമായി ചര്‍ച്ചയ്‌ക്കെത്തിയത്.
Read Also : മന്‍സൂര്‍ വധക്കേസ്; ‘ഞാൻ നിരപരാധി, നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്’; നാടകീയതയോടെ സുഹൈലിന്റെ കീഴടങ്ങൽ
50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചു. ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്തുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം എന്ന തീരുമാനമാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉണ്ടായത്.
Post Your Comments