KeralaLatest NewsNews

8 ഘടക പൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്‌സിൻ നൽകും; കൂടുതൽ വിവരങ്ങൾ അറിയാം

തൃശൂർ: തൃശൂർ പൂരത്തിന്റെ പങ്കാളികളായ 8 ഘടക പൂരങ്ങളിൽ പങ്കെടുക്കുന്ന 200 പേർക്ക് വീതം സൗജന്യ വാക്‌സിൻ നൽകാൻ തീരുമാനം. വാക്‌സിൻ സ്വീകരിച്ച എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. ഘടക ക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം.

Read Also: സാമാന്യബോധമില്ലേ..നിങ്ങൾ മനുഷ്യനോ മൃഗമോ? സബ് ഇൻസ്പെക്ടറെ അധിക്ഷേപിച്ച് ഡിസിപി എം ഹേമലത

കണിമംഗലം, ലാലൂർ, അയ്യന്തോൾ, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്കാവ്, പനംമുക്കംപ്പിള്ളി എന്നിങ്ങനെ എട്ട് ഘടക ക്ഷേത്രങ്ങളാണുള്ളത്. 50 പേർക്ക് മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ ആദ്യം അനുമതി നൽകിയിരുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കിയതോടെയാണ് ആളുകളുടെ എണ്ണത്തിനുള്ള നിബന്ധന ജില്ലാ ഭരണകൂടം നീക്കിയത്.

വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ള ആർക്കും പൂരത്തിൽ പങ്കെടുക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഓരോ ഘടക ക്ഷേത്രങ്ങളും നൂറു പേരടങ്ങുന്ന മേളത്തിന് 80,000 രൂപ വരെയാണ് നൽകാറുള്ളത്. ഇതിനേക്കാൾ വലിയ തുക ആർടിപിസിആർ പരിശോധനയ്ക്ക് നൽകി പൂരത്തിൽ പങ്കെടുക്കുക അസാധ്യമാണെന്നാണ് ഘടക ക്ഷേത്രങ്ങൾ വ്യക്തമാക്കുന്നത്.

Read Also: സാമാന്യബോധമില്ലേ..നിങ്ങൾ മനുഷ്യനോ മൃഗമോ? സബ് ഇൻസ്പെക്ടറെ അധിക്ഷേപിച്ച് ഡിസിപി എം ഹേമലത

ഓരോ ഘടക ക്ഷേത്രങ്ങളിലെയും 200 പേർക്ക് വീതം സൗജന്യമായി നാളെ മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും. പൂരം കാണാൻ വരുന്നവർ ഏപ്രിൽ 20 ന് ആർടിപിസിആർ പരിശോധന നടത്തണം. പരിശോധനാ ഫലം നെഗറ്റീവായ സർട്ടിഫിക്കറ്റുമായി പൂരപ്പറമ്പിൽ എത്താം. സാമ്പിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button