ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കാർഷിക ബഹിഷ്കരണ ബിൽ രാജ്യത്തെ പാവപ്പെട്ട കർഷകർക്ക് വേണ്ടിയുള്ളതാണെന്ന് ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധന്റെ വെളിപ്പെടുത്തൽ. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്‌കരണങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ അത് തടയുക വഴി ഭാരതത്തിലെ സമ്പന്ന കര്‍ഷകര്‍ പാവങ്ങള്‍ക്കുള്ള പരിഷ്‌കരണത്തെ തടഞ്ഞുവെക്കുകയാണെന്നും ഓസ്ട്രേലിയ അക്കാദമിക് വിദഗ്ധനായ സാല്‍വത്തോര്‍ ബബോണ്‍സ് വ്യക്തമാക്കുന്നു.
Also Read:രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്; നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
ഫോറിന്‍ പോളിസി എന്ന മാഗസിനില്‍ അദ്ദേഹമെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളോളം ആലോചിച്ച്, പഠനങ്ങൾ നടത്തിയും ചർച്ച ചെയ്തുമാണ് മോദി സർക്കാർ നിയമപരിഷ്കരണം നടത്തിയത്. പാവപ്പെട്ട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഈ നിയമപരിഷ്കരണത്തിനുള്ളുവെന്നും അദ്ദേഹം കുറിച്ചു. കൂടുതല്‍ പ്രകൃതി സൗഹൃദ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ മുന്ന് കാര്‍ഷിക പരിഷ്കരണബില്ലുകളും കാര്‍ഷികോല്‍പന്നങ്ങളുടെ ശേഖരണം കേടുവരാതെ സൂക്ഷിക്കൽ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ പരിഷ്കാരങ്ങളെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് അദ്ദേഹം മാഗസിനിൽ എഴുതി.
പാവപ്പെട്ടവർക്ക് ഗുണം ചെയ്യുന്ന ഈ ബില്ലിനെ എതിർക്കുന്നത് സമ്പന്നകര്‍ഷകരാണ്. ഇപ്പോഴുള്ള സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് ഇവരുടെ തീരുമാനം. സമ്പന്ന കർഷകരുടെ നിലപാട് പാവപ്പെട്ടവർക്ക് എതിരാണ്. കർഷകരുടെ നില മെച്ചപ്പെട്ടാൽ അത് തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് സമ്പന്ന കർഷകരും ഇടനിലക്കാരും തിരിച്ചറിഞ്ഞതോടെയാണ് ഇവർ നിയമനിർമാണത്തിനെതിര് നിൽക്കുന്നതെന്നും ബബോൺസ് വ്യക്തമാക്കി.
Post Your Comments