KeralaLatest News

കോൺവെന്റിൽ എത്തിയിട്ട് ഒരാഴ്ച, ഗർഭാശയ രോഗങ്ങൾക്ക് ചികിത്സയിൽ: കന്യാസ്ത്രീയുടെ മരണത്തിൽ വിറങ്ങലിച്ച് അന്തേവാസികൾ

സിസ്റ്ററിന്റെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം: കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം കുരീപ്പുഴയില്‍ കോണ്‍വന്റിലെ കിണറ്റിലാണ് രാവിലെ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫ്(42) ആണ് മരിച്ചത്. സിസ്റ്ററിന്റെ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഒരു മാസം മുമ്പാണ് സിസ്റ്റര്‍ മേബിള്‍ ഈ കോണ്‍വന്റിലേക്ക് എത്തിയതെന്നാണ് വിവരം.ശാരീരിക അസ്വസ്ഥതകള്‍ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ പൊലീസിനെ അറിയിച്ചു. ഗര്‍ഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാവിലെ സിസ്റ്ററെ പ്രാര്‍ത്ഥനയ്ക്ക് കാണാതെ വന്നതോടെയാണ് മുറിയില്‍ എത്തിയ മറ്റ് കന്യാസ്ത്രീകള്‍ക്ക് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്.
ആത്മഹത്യാ കുറിപ്പില്‍ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്.കിണറ്റിലുണ്ടാവുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്.

read also: കേസ് എടുത്ത പൊലീസുകാർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കവുമായി ഇഡി, ആശങ്കയിൽ സർക്കാർ

പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിള്‍ ജോസഫിന്റെ കൈയക്ഷരവുമായി ചേര്‍ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button