CricketLatest NewsNewsSports

രാജാക്കൻമാരുടെ പോരാട്ടത്തിൽ സൂപ്പറായി സൂപ്പർ കിംഗ്‌സ്; പഞ്ചാബിനെതിരെ 6 വിക്കറ്റ് വിജയം

4 വിക്കറ്റുകൾ വീഴ്ത്തിയ ദീപക് ചഹറിന്റെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്

മുംബൈ: രാജാക്കൻമാരുടെ പോരാട്ടത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. 107 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 4 വിക്കറ്റ് നഷ്ടത്തിൽ മത്സരം കൈപ്പിടിയിലാക്കി. പഞ്ചാബിന്റെ 4 വിക്കറ്റുകൾ വീഴ്ത്തിയ ദീപക് ചഹറിന്റെ പ്രകടനമാണ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായത്.

Also Read: ‘തല 200 നോട്ട് ഔട്ട്’; ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി അതുല്യ നേട്ടം സ്വന്തമാക്കി ധോണി

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ഓപ്പണർ ഋതുരാജ് ഗെയ്ക്വാദിന്റെ(5) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ മൊയീൻ അലിയുടെയും(46) ഫാഫ് ഡുപ്ലസിയുടെയും(36*) പ്രകടനമാണ് ചെന്നൈയെ പരിക്കുകളില്ലാതെ വിജയത്തിലെത്തിച്ചത്. സുരേഷ് റെയ്‌ന 8 റൺസിനും അമ്പാട്ടി റായിഡു പൂജ്യത്തിനും പുറത്തായി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 26 റൺസ് നേടുന്നതിനിടെ 5 വിക്കറ്റുകൾ നഷ്ടമായിരുന്നു. പഞ്ചാബ് ബാറ്റിംഗ് നിരയിലെ നാല് പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കെ.എൽ രാഹുൽ(5), മായങ്ക് അഗർവാൾ(0), ക്രിസ് ഗെയ്ൽ (10), ദീപക് ഹൂഡ(10), നിക്കോളാസ് പൂരൻ(0) എന്നിവർ നേരത്തെ മടങ്ങി47 റൺസ് നേടിയ ഷാറൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിന്റെ സ്‌കോർ 100 കടത്തിയത്. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹർ 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button