
ന്യൂഡൽഹി∙ കോവിഡ് രോഗികൾ തിങ്ങിനിറഞ്ഞ് ഡൽഹിയിലെ ആശുപത്രികൾ. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയിൽ രണ്ടു കോവിഡ് രണ്ടു കോവിഡ് രോഗികൾക്ക് ഒരു കിടക്കയാണുള്ളത്. ഓക്‌സിജൻ മാസ്ക് ധരിച്ച രണ്ടുപേർ ഒരു കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു.
Also Read:മമ്മൂട്ടി ആരാധകനായി നടൻ സൂരി
മാത്രമല്ല, കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വാർഡിന് പുറത്തിട്ടിരിക്കുന്നു. ആംബുലൻസുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലും രോഗികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ നവജാത ശിശുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മുൻഗണനാ ചികിത്സയ്ക്കായി ബ്രോക്കറിന് പണം നൽകേണ്ടതുണ്ടെന്നും ഒരാൾ വെളിപ്പെടുത്തി. എന്നാൽ ഇതേക്കുറിച്ച് ആശുപത്രി ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല
Post Your Comments