COVID 19NattuvarthaLatest NewsKeralaNews

വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ചു; ശക്തമായ മുൻകരുതൽ വേണമെന്ന് വിദഗ്‌ദ്ധർ

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും നിരവധി പേർക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയിൽ ആശങ്ക ഉയർന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും രോഗ ബാധിതരായവരുടെ എണ്ണത്തിൽ എറണാകുളമാണ് മുൻപിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ 60 പേർക്കാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ചത്. രണ്ടാം ഘട്ട വാക്സിനെടുത്തെങ്കിലും കരുതൽ തുടരണമെന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു.

സംസ്ഥാനത്ത് ലഭ്യമായ എല്ലാ വാക്സിനുകൾ സ്വീകരിച്ചവരിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരാണ് പത്തനംതിട്ടയിൽ രോ​ഗം ബാധിച്ച 44 പേരും. രണ്ട് ഡോസ് വീതം സ്വീകരിച്ച് കഴിഞ്ഞ് രോഗം ബാധിച്ചവരിൽ ഏറെയും ആരോ​ഗ്യപ്രവർത്തകരാണ്.

ഈ സാഹചര്യത്തിൽ മുൻകരുതൽ ഉണ്ടായിരിക്കുകയും, സാമൂഹിക ആകലം ഉൾപ്പെടയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയുമാണ് പോംവഴിയെന്ന് വിദഗ്ദ്ധർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button