Latest NewsNewsInternational

സൂം മീറ്റിങ്ങിനിടെ നഗ്നനായി പ്രത്യക്ഷപ്പെട്ടു; പിന്നാലെ ക്ഷമാപണം നടത്തി കനേഡിയന്‍ എംപി

ഒട്ടാവ : പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ അബദ്ധത്തില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എംപി വില്യം ആമോസ്. ബുധനാഴ്ച ഹൗസ് ഓഫ് കോമണ്‍സിന്റെ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയിലാണ് മറ്റ് എംപിമാരുടെ മുന്നില്‍ നഗ്നനായി ആമോസ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് ആമോസ്.

‘ഞാന്‍ വളരെ വലിയൊരു തെറ്റാണ് ചെയ്തത്. സഭാ സമ്മേളനത്തിനായി ഓണ്‍ ചെയ്ത ലാപ്ടോപ് ക്യാമറ ഞാന്‍ വസ്ത്രം മാറുന്ന സമയത്ത് അപ്രതീക്ഷിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടില്ല. എല്ലാ സഭാംഗങ്ങളോടും മാപ്പ് പറയുന്നു. ഇത്തരം തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല,’ വില്യം പറഞ്ഞു. ട്വിറ്ററിലാണ് എംപി ക്ഷമാപണം നടത്തി രംഗത്തെത്തിയത്.

Read  Also :  നിർത്താൻ ഉദ്ദേശമില്ല, ഇ.ഡിക്കെതിരെ നിയമനടപടികൾ തുടരും; സംസ്ഥാന സർക്കാർ

ഇന്റേണല്‍ കോണ്‍ഫറന്‍സ് ഫീഡില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ ആമോസിനെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. അദ്ദേഹം സംസാരിക്കാത്തതിനാല്‍, അദ്ദേഹത്തിന്റെ ചിത്രം പൊതു ഫീഡില്‍ കാണിച്ചില്ല. കോവിഡിനേത്തുടര്‍ന്നാണ് കനേഡിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പാര്‍ലമെന്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button