തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അക്രമങ്ങളിൽ സംസ്ഥാനത്ത് രണ്ട് ചെറുപ്പക്കാർ കോല ചെയ്യപ്പെട്ടതിനോട് പ്രതികരിച്ച് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബു. അക്രമ രാഷ്ട്രീയത്തെ സി.പി.എം വിമർശിക്കില്ലെന്നും, സി.പി.എം നേതാക്കളിൽ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണെന്നും അരിത പറഞ്ഞു. പിടിക്കുന്ന കൊടിയല്ല പ്രശ്നമെന്നും,എന്തും ചെയ്തിട്ട് വരുമ്പോൾ സംരക്ഷിക്കുന്ന നേതൃത്വമാണെന്നും അരിത പറയുന്നു. കഠാരയുടെ രാഷ്ട്രീയം അവസാനിക്കട്ടെ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലാണ് അരിത തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
അരിത ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
അവസാനിക്കട്ടെ ഈ കഠാരയുടെ രാഷ്ട്രീയം.
തിരഞ്ഞെടുപ്പ് കഴിഞ്ഞു 9 ദിവസം പിന്നിടുമ്പോൾ കേരളത്തിൽ 2 കൊലപാതകങ്ങൾ.
ജനാധിപത്യോത്സവത്തിൽ കയ്യിൽ പതിച്ച മഷി ഉണങ്ങുന്നതിനു മുൻപ് ഒരു ചെറുപ്പക്കാരൻ അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ.വയസ്സ് 24. വിശ്വസിക്കുന്ന പാർട്ടിയുടെ തോരണം കെട്ടി അതിന് കൊല്ലപ്പെട്ടു. ഈ രാഷ്ട്രീയം സിപിഎം നേതാക്കന്മാർ വിമർശിക്കില്ല. കാരണം അവരിൽ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികളാണ്.
പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം, സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ
ഈ ചോരക്കൊതിയെ സി പി എം അണികൾ തന്നെ നിയന്ത്രിക്കണം. ഇതിനെ തള്ളിപ്പറയാൻ അവർ തയ്യാറാകണം. എങ്കിലേ ഇതിനൊരു അവസാനം ഉണ്ടാകുകയുള്ളൂ. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ ജന മനസ്സാക്ഷി ഉണരണം. മൻസൂർ അവന്റെ പ്രസ്ഥാനത്തെ ചേർത്തുപിടിച്ച ധീരനായ യുവാവാണ്. അതിൻ്റെ പേരിലാണ് അവൻ കൊല്ലപ്പെട്ടത്. CPIM ന്റെ യഥാർത്ഥ മുഖം തെരഞ്ഞെടുപ്പ് കഴിഞ്ഞ നിമിഷം മുതൽ പുറത്ത് വന്നിരിക്കുന്നു.
കായംകുളത്തും എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്നും നയിച്ച നൗഫൽ ചെമ്പകപ്പള്ളി യെയും അഫ്‌സൽ സുജയേയും വെട്ടി കൊലപ്പെടുത്തൻ ശ്രമിച്ചു ദൈവ അനുഗ്രഹം കൊണ്ട് അവർ അതിനെ അതിജീവിച്ചു എന്നു പറയാം.
ഇന്നലെ ഞാൻ പ്രതിനിധാനം ചെയ്ത ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ കൃഷ്ണപുരംp ഡിവിഷനിൽ ഉൾപ്പെടുന്ന വള്ളികുന്നം പഞ്ചായത്തിൽ നടന്ന മറ്റൊരു സംഭവം നാടിനെ ആകെ നടുക്കിയിക്കുന്നു.
കലിയടങ്ങാതെ കോവിഡ്, വരുതിയിലാക്കാനൊരുങ്ങി സർക്കാർ; കൂട്ടപ്പരിശോധനയുമായി കേരളം
അവന്റെ രാഷ്ട്രീയം ഏതുമാകട്ടെ RSS ഭീകരർ DYFI പ്രവർത്തകൻ ആയ സഹോദരനോട് ഉള്ള വിദ്വേഷം തീർത്തത് 15 കാരൻ അഭിമന്യൂവിനോട അവന്റെ പ്രായം പോലും മാനിക്കാതെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുന്ന ഈ രാഷ്ട്രീയ സാഹചര്യം ഇനി നമുക്ക് വേണ്ട . RSS കൊലക്കത്തി ഉയരുന്നത് എന്തിനു വേണ്ടി വോട്ട് പോലും ഇല്ലാത്ത ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആയി വളർന്നു വന്ന പ്രിയ അനുജൻ അഭിമന്യൂ ഓർക്കുവാൻ പോലും കഴിയുന്നില്ല. ഇതിൽ നിന്നും എല്ലാം പിടിക്കുന്ന കൊടി അല്ല പ്രശ്നം എന്നു മനസ്സിലായി എന്തും ചെയ്തിട്ട് വരുമ്പോൾ സംരക്ഷിക്കുന്ന നേതൃത്വം തന്നെ ആണ് 2 പ്രസ്ഥാനത്തിന്റെയും ശാപം.
അതിനായി രാഷ്ട്രീയ ത്തിനു അതീതമായി നമുക്ക് ഒന്നിച്ചു മുന്നോട്ട് നീങ്ങാം.
Post Your Comments