COVID 19Latest NewsKeralaNews

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോളജില്‍ ഡിജെ പാര്‍ട്ടി; പരിപാടിയിൽ നൂറോളം വിദ്യാര്‍ത്ഥികൾ

നൂറോളം വിദ്യാര്‍ത്ഥികൾ പങ്കെടുത്ത പാർട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യപകമായി പ്രചരിച്ചിരുന്നു.

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവില കൽപ്പിച്ചു ‌ ഡിജെ പാര്‍ട്ടിയുമായി കോളേജ് വിദ്യാർത്ഥികൾ. വര്‍ക്കല എസ്‌എന്‍ കോളജിലാണ് ‍ഡിജെ പാര്‍ട്ടി അരങ്ങേറിയത്. അധ്യയന വര്‍ഷം തീരുന്നതിന്റെ ഭാ​ഗമായാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

നൂറോളം വിദ്യാര്‍ത്ഥികൾ പങ്കെടുത്ത പാർട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യപകമായി പ്രചരിച്ചിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് നടത്തിയ ഈ പരിപാടിയുടെ പേരില്‍ കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button