KeralaLatest NewsNews

‘ഉസ്മാനും പ്രവാസിക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിക്കും കൊവിഡ് ജാഗ്രത ബാധകമാണ്’: വി മുരളീധരന്‍

രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നിരുത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്ന വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കോവിഡ് ബാധയേറ്റപ്പോഴും അദ്ദേഹം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുമായ് അടുത്തിടപഴകി. കോവിഡ് മുക്തി നേടി ആശുപത്രിയില്‍ നിന്നും മടങ്ങിയപ്പോഴാകട്ടെ അതൊരു ആഘോഷമാക്കി മാറ്റിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Read Also: മന്ത്രി വി.എസ് സുനില്‍കുമാറിന് വീണ്ടും കോവിഡ്, മകനും രോഗം

കോവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന്‍ നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാന്‍ വന്നതെന്നും മരളീധരന്‍ ആരോപിച്ചു. ഏപ്രില്‍ നാലിന് ധര്‍മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന്‍ രോഗബാധിതനായിരുന്നെന്ന് മാധ്യമങ്ങള്‍ പറയുന്നു. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. കൊവിഡ് നെഗറ്റീവായ ശേഷം ഏഴു ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമായിരിക്കേ, ആശുപത്രിയില്‍ നിന്നുള്ള മടക്കവും ആഘോഷമാക്കിമാറ്റുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button