COVID 19Latest NewsNewsIndia

ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ച ദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി

ലോഹ: ഭര്‍ത്താവ് കോവിഡ് ബാധിതനായി മരിച്ച ദു:ഖത്തില്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി ഭാര്യ. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. എന്നാൽ അതേസമയം അമ്മയ്ക്ക് പിന്നാലെ പോയ ഇവരുടെ മൂന്നുവയസുകാരനായ കുട്ടിയും മുങ്ങി മരിച്ചതായി പൊലീസ് അറിയിക്കുകയുണ്ടായി.

ലോഹയിലെ തടാകത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് 33 വയസുകാരിയായ യുവതി ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഏപ്രില്‍ 13 നാണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്. ആന്ധ്രപ്രദേശില്‍ നിന്നും കുടിയേറിയ ഇവരുടെ കുടുംബം നാടന്‍ പണികള്‍ ചെയ്താണ് ജീവിക്കുന്നത്.

അടുത്തിടെ ജോലികള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ ജോലിക്കായി നാട്ടില്‍ അലഞ്ഞുതിരിയുകയായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ നടന്നപ്പോഴാണ് ഭര്‍ത്താവിന് കൊവിഡ് ബാധയുണ്ടായത്. കുറച്ച് ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഇദ്ദേഹം മരിക്കുന്നത്. തുടര്‍ന്നാണ് ഭാര്യയുടെ ആത്മഹത്യയും, അമ്മയെ പിന്തുടര്‍‍ന്ന മൂന്ന് വയസുകാരന്‍റെ മരണവും. വ്യാഴാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button