CinemaMollywoodLatest NewsKeralaNewsEntertainmentKollywood

നല്ല സിനിമകളെ പ്രേക്ഷകര്‍ തിയേറ്ററില്‍ കണ്ട് വിജയിപ്പിക്കണം, അത് ഒരുപാടുപേര്‍ക്ക് പ്രചോദനമാവും; രജിഷ വിജയന്‍.

‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയ രജിഷയ്ക്ക് ഇപ്പോൾ മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ്. ഇപ്പോഴിതാ വിജയിക്കും എന്ന് കരുതിയ സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടതിനെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രജിഷ ഇക്കാര്യം പറഞ്ഞത്.

നവാഗതനായ പി.ആര്‍. അരുൺ സംവിധാനം ചെയ്ത ചിത്രം ഫൈനല്‍സിനെക്കുറിച്ചായിരുന്നു നടിയുടെ പ്രതികരണം. വളരെ നല്ല പ്രതികരണം നേടിയ ചിത്രമായിട്ട് കൂടി ഫൈനല്‍സിന് തീയേറ്ററുകളില്‍ അര്‍ഹിച്ച വിജയം നേടാനായില്ലെന്ന് രജിഷ പറയുന്നു. ചിത്രത്തില്‍ ഒളിമ്പിക്സിന് തയ്യാറെടുക്കുന്ന സൈക്ലിംഗ് താരമായാണ് രജിഷ എത്തിയത്.

‘നല്ല സിനിമകള്‍ക്ക് ചിലപ്പോഴെക്കെ തിയേറ്ററില്‍ പ്രേക്ഷകര്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ഫൈനല്‍സിന് തിയേറ്ററിന് അത്തരത്തിലുള്ള പരിഗണന കിട്ടിയില്ല. എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും തിയേറ്ററില്‍ അര്‍ഹിച്ച വിജയം ചിത്രത്തിന് നേടാനായില്ല.

ചിലപ്പോള്‍ ഓണക്കാലത്ത് മറ്റ് വലിയ മൂന്ന് സിനിമകളുടെ കൂടെ റിലീസ് ചെയ്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാലും നല്ല സിനിമകളെ പ്രേക്ഷകര്‍ തിയേറ്ററില്‍ തന്നെ കണ്ട് വിജയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് പിറകെ വരുന്ന ഒരുപാടുപേര്‍ക്ക് പ്രചോദനമാവും’. രജിഷ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button