ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഇസ്ലാമിക ഭീകര പാര്‍ട്ടിയായ തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന്‍ നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരെ അക്രമാസക്തമായ പ്രതിഷേധം ഇരമ്പുന്നു. പൊലീസും അര്‍ദ്ധസേനാ വിഭാഗങ്ങളും ശ്രമിച്ചിട്ടും അക്രമസമരം അടിച്ചമര്‍ത്താന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണ്.
Read Also : ഒരു വര്‍ഷത്തിന് ശേഷം നിസാമുദ്ദീന്‍ മര്‍ക്കസ് പള്ളി തുറക്കുന്നു
കഴിഞ്ഞയാഴ്ചയാണ് തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന്‍ നേതാവ് സാദ് ഹുസൈന്‍ റിസ് വിയെ ഇമ്രാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ ലക്ഷങ്ങള്‍ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിക്കുകയാണ്. അവിടെ ഒരു യുദ്ധകാല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്ന് തെഹ്റീക് ഇ ലബ്ബൈക് പാകിസ്ഥാന്‍ (ടിഎല്‍പി) ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാമിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ ഫ്രാന്‍സില്‍ ചാര്‍ളി ഹെബ്ഡോയിലും മറ്റ് മാഗസിനുകളിലും പ്രസിദ്ധീകരിച്ചതിനെതിരെയാണ് പാകിസ്ഥാനില്‍ ടിഎല്‍പിയുടെ പ്രതിഷേധം ഉണ്ടായത്. ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തുകൊണ്ട് കര്‍ശന നിയമം പാസാക്കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെയും ടിഎല്‍പി പാകിസ്ഥാനില്‍ പ്രതിഷേധിച്ചിരുന്നു.
പാകിസ്ഥാനിലെ നഗരങ്ങളില്‍ പ്രധാന പാതകള്‍ പ്രകടനക്കാര്‍ രണ്ടാം ദിവസവും തടഞ്ഞിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളില്‍ പാകിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലാഹോറിലും റാവല്‍പിണ്ടിയിലും ജനങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി പ്രചരിക്കുകയാണ്.
Post Your Comments