Latest NewsKeralaNews

മന്‍സൂര്‍ വധത്തിന് ശേഷം കണ്ണൂരില്‍ വീണ്ടും ‘പാര്‍ട്ടി ബോംബ് സക്വാഡ്’ സജീവമാകുന്നു

തലശേരി: മന്‍സൂര്‍ വധത്തിന് ശേഷം കണ്ണൂരില്‍ വീണ്ടും ‘പാര്‍ട്ടി ബോംബ് സക്വാഡ്’ സജീവമാകുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യ ബോംബുനിര്‍മ്മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളാണ് കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളായ കതിരൂര്‍ നാലാംമൈലിലും പൊന്യത്തും നായനാര്‍ റോഡും ചീരാറ്റയും ഡയമണ്ട് മുക്കും പുല്യോടുമെല്ലാം . പി. ജയരാജന്‍, കാരായി രാജന്‍, കേന്ദ്ര മന്ത്രി വി.മുരളീധരന്‍, തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ നാടു കൂടിയാണ് ഈ പ്രദേശം. രാഷ്ട്രീയ വൈര്യത്താല്‍ ആര്‍ എസ്.എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് ഉള്‍പ്പെടെയുള്ള നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Read Also : കെ.എം ഷാജി പറയുന്നത് പച്ചക്കള്ളം, പണം കണ്ടെത്തിയത് കട്ടിലിനടിയിലെ രഹസ്യ അറയില്‍ നിന്ന്

രണ്ടു പതിറ്റാണ്ടു മുന്‍പ് ബോംബ് നിര്‍മ്മാണത്തിനിടെയാണ് പുല്യോട് വെച്ച് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇതിനു ശേഷവും നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ പൊന്യം നരി വയലില്‍ ബോംബ് നിര്‍മ്മാണ ഫാക്ടറി തന്നെ പൊട്ടിത്തെറിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയതിനു ശേഷം നടന്ന സംഭവമായിരുന്നു അത്.

വിഷു ആഘോഷത്തിന്റെ മറവില്‍ വ്യാപകമായി നിര്‍മ്മാണം നടത്തിയ ബോംബുകള്‍ സുരക്ഷിതമായ പലയിടങ്ങളിലേക്കും മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതിനടുത്തു തന്നെയുള്ള പൊന്യം നരി വയലില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി അഴിയുര്‍ സ്വദേശിയായ യുവാവിന്റെ ഇരു കൈപ്പത്തികള്‍ നഷ്ടപ്പെടുകയും നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തലശേരി താലൂക്കില്‍ വ്യാപകമായ അക്രമമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മന്‍സൂര്‍ വധത്തിന് ശേഷം പാനൂരില്‍ സ്ഥിതി സ്ഫോടനാത്മകമാണെന്നാണ് പൊലീസ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ പെരിങ്ങളം, പെരിങ്ങത്തൂര്‍ മേഖലയിലേക്ക് നാദാപുരം മുഴപ്പിലങ്ങാട് കുറ്റ്യാടി പ്രദേശങ്ങളില്‍ നിന്നും ആയുധപരിശീലനം ലഭിച്ച ചിലര്‍ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button