![](/wp-content/uploads/2021/04/maniyan-pilla-raju-copy.jpg)
കോവിഡ് ബാധിതനായിരുന്ന തന്റെ ആരോഗ്യനിലയെ കുറിച്ച് വന്ന വ്യാജ വാർത്തകൾക്ക് മറുപടിയായി ഡബ്ബിങ്ങിനെത്തി നടൻ മണിയൻ പിള്ള രാജു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവേ ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയിലധികം മണിയന്‍ പിള്ള രാജു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്നും, ശബ്ദം നഷ്ടപ്പെട്ടെന്നുമുള്ള തരത്തിലും വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അതേസമയം, അച്ഛനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് മണിയന്‍ പിള്ള രാജുവിന്‍റെ മകനും നടനുമായ നിരഞ്ജന്‍ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ വിശ്രമത്തിലാണെന്നും, പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം കുറിച്ചു.
രോഗബാധയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന മണിയൻ പിള്ള രാജു പൂർണ്ണ ആരോഗ്യവാനായിട്ടാണ് ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കാൻ സ്റ്റുഡിയോയിൽ എത്തിയത്.
Post Your Comments