KeralaLatest NewsNews

രക്ഷകനായെത്തിയ യുവാവ് അപകടത്തിൽപ്പെട്ട ആളിന്റെ മാലയുമായി മുങ്ങി; സംഭവം ഇങ്ങനെ

മൂന്ന് പവന്റെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്

പത്തനംതിട്ട: അപകടത്തിൽപ്പെട്ട യുവാവിന്റെ സ്വർണമാലയുമായി രക്ഷകൻ ചമഞ്ഞെത്തിയ ആൾ മുങ്ങി. ബൈക്ക് അപകടത്തിൽപ്പെട്ട ജിബിൻ എന്ന യുവാവിനെ സഹായിക്കാനെത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും എല്ലാ കാര്യത്തിലും സഹായിയായി നിൽക്കുകയും ചെയ്തയാളാണ് സ്വർണമാലയുമായി കടന്നുകളഞ്ഞത്.

Also Read: ബംഗാളിൽ കൂടുതൽ പ്രമുഖർ ബിജെപിയിലേയ്ക്ക്; മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ പാർട്ടി അംഗത്വം സ്വീകരിച്ചു

ചെങ്ങന്നൂർ അങ്ങാടിക്കൽ-പുത്തൻകാവ് റോഡിലാണ് ജിബിൻ അപകടത്തിൽപ്പെട്ടത്. എഴുമറ്റൂരിൽ നിന്നും ജോലിക്കായി വരുന്ന വഴിയായിരുന്നു അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന കാറുമായി ജിബിൻ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ജിബിനെ അപകടത്തിൽപ്പെട്ട കാറിൽ തന്നെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാലും കൈക്ക് പൊട്ടലുണ്ടായിരുന്നതിനാലും ജിബിനെ പുഷ്പഗിരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. ഈ സമയമെല്ലാം രക്ഷകനായെത്തിയ യുവാവ് ഒപ്പമുണ്ടായിരുന്നു. കാഷ്വാലിറ്റിയിലും ഇയാളാണ് കൂടെ കയറിയത്. ഉച്ചയോടെ തിരികെ പോകണം എന്നാവശ്യപ്പെട്ട യുവാവിനെ ജിബിന്റെ സുഹൃത്തായ രാജീവ് ചെങ്ങന്നൂരിൽ എത്തിച്ചുകൊടുത്തു. എന്നാൽ പിന്നീടാണ് മൂന്ന് പവന്റെ സ്വർണമാല നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്. ചെങ്ങന്നൂർ, തിരുവല്ല പോലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button