Latest NewsCricketNewsSports

മഹാരാഷ്ട്രയിലെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി

മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ 15 ദിവസത്തെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎല്ലിലെ മത്സരങ്ങൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. കോവിഡിന്റെ രണ്ടാം ഘട്ടം കണക്കിലെടുത്ത് മഹാരാഷ്ട്രയിൽ ഏപ്രിൽ 14 മുതൽ 15 ദിവസത്തേക്കാണ് നിരോധാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മുംബൈയെ വേദികളിൽ നിന്ന് ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.

ഐപിഎല്ലിന് മുമ്പ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് ടീം അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് മുംബൈയിൽ നിന്ന് മത്സരങ്ങൾ മാറ്റണമെന്നുള്ള ആവശ്യം ഉയർന്നിരുന്നു. ഏപ്രിൽ 25 വരെ പത്ത് മത്സരങ്ങളാണ് മുംബൈയിൽ നടക്കുന്നത്.

‘ടൂർണമെന്റിന്റെ മത്സരക്രമങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ല. മുംബൈയിൽ ഭയപ്പെടാൻ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകർ കാര്യങ്ങൾ നടത്തുന്നത്’. ഗാംഗുലി പറഞ്ഞു. ഡൽഹിക്കും ചെന്നൈയ്ക്കും പുറമെ രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകൾക്കും മുംബൈയിൽ മത്സരങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button