KeralaLatest NewsNews

കതിരൂര്‍ സ്‌ഫോടനം: രക്തക്കറ പുരണ്ട സ്ഥലങ്ങളില്‍ മഞ്ഞള്‍പ്പൊടി വിതറി; പിന്നിൽ സിപിഎം? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തും.

കണ്ണൂര്‍: കതിരൂർ ബോംബ് സ്‌ഫോടനകേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ രക്തക്കറ പുരണ്ട സ്ഥലങ്ങളില്‍ മഞ്ഞള്‍പൊടി വിതറിയിരിക്കുന്നത് പരിശോധന സംഘം കണ്ടെത്തി. സിപിഎമ്മിന് സ്വാധീനമുളള കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നിലായിരുന്നു ബോംബ് നിര്‍മാണം നടന്നിരുന്നത്. ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തില്‍ ബോംബ് ഉണ്ടാക്കിക്കൊണ്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ രണ്ട് കൈപ്പത്തികളും അറ്റുപോയിരുന്നു. ഇന്ന് രാവിലെയോടെയാണ് പോലീസും ബോംബ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയത്.

Read Also: വിഷു നാളിൽ ഗുരുവായൂരപ്പന് വെണ്ണക്കണ്ണന്റെ ചിത്രം സമര്‍പ്പിച്ച്‌ മുസ്ലിം യുവതി

എന്നാൽ അപകടത്തില്‍ ഇരുകൈപ്പത്തികളും അറ്റുപോയ നിജേഷിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് മാറ്റിയിരുന്നു. ഇയാള്‍ മദ്യപിച്ച ശേഷമാണ് ബോംബ് ഉണ്ടാക്കിയതെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. നിജേഷിന്റെ അറ്റുപോയ വിരലുകളുടെ ഭാഗങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തും. മദ്യപിച്ച ശേഷം ബോംബ് ഉണ്ടാക്കുന്നതിനിടെയാകാം അപകടം ഉണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button