CinemaLatest NewsNewsEntertainmentKollywood

ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും; നടിയെ കുറിച്ച് കാര്‍ത്തി

കാർത്തിയും രശ്മികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സുൽത്താൻ. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുൽത്താൻ. ഇപ്പോഴിതാ രശ്‌മികയെക്കുറിച്ച് കാർത്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തി സിനിമ വിശേഷങ്ങൾ പങ്കുവെച്ചത്.

ചിത്രത്തിൽ രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ട്. ശക്തയായ കഥാപാത്രമാണത് എന്ന് കാർത്തി പറയുന്നു. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ ആത്മാർത്ഥതയോടെ ചെയ്യുന്നയാളാണ് രശ്‌മിക എന്ന് കാർത്തി പറയുന്നു.

കാർത്തിയുടെ വാക്കുകൾ

ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക. സുല്‍ത്താനില്‍ അങ്ങനയെല്ല. രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ട്. വളരെ ശക്തയായ കഥാപാത്രമാണത് എന്നാണ് കാര്‍ത്തി പറയുന്നത്. രശ്മിക മന്ദാനയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍.

ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു. പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും. ഇതൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും.

കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക. കട്ട് പറഞ്ഞാല്‍ രശ്മിക ക്യാമറുടെ അടുത്തേക്ക് പോവുകയും ചെയ്യും. ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും എന്നാണ് നടിയെ കുറിച്ച് കാര്‍ത്തി പറയുന്നത്.

റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ്. ചിത്രത്തിൽ ലാൽ , നെപ്പോളിയന്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button