ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസ് അന്വേഷിക്കാൻ സി.ബി.ഐയോടുള്ള സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ പ്രതികരണവുമായി ആരോപണവിധേയരായ അന്വേഷണ ഉദ്യോഗസ്ഥർ രംഗത്ത്.
സി.ബി.ഐ തങ്ങളുടെ ഭാഗം കേൾക്കുമെന്ന പ്രതീക്ഷ പുലർത്തിയ ഉദ്യോഗസ്ഥർ അന്വേഷണത്തെ സ്വാഗതം ചെയ്തു. സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മറ്റി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ തന്റെ ഭാഗം കേട്ടില്ലെന്നും, അന്വേഷണത്തിൽ പങ്കാളികളായ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെയും വിളിച്ച് അന്വേഷിക്കുകപോലും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. ചാരക്കേസിൽ സ്വന്തം നിലയിലല്ല, അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകൾക്ക് വിരാമം; ഡബ്ബിങ്ങിനെത്തി മണിയൻ പിള്ള രാജു
ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന എസ്. വിജയൻ പ്രതികരിച്ചു. ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് അദ്ദേഹമായിരുന്നു. ചാരക്കേസ് സംഭവിച്ചിട്ടുണ്ടെന്നും, സത്യം മാത്രമേ വിജയിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേസിൽ സംഭവിച്ചത് പറയാൻ തനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ലെന്നും, നമ്പി നാരായണൻ ഈ രാജ്യത്തിന് എന്ത് സംഭാവനയാണ് നൽകിയതെന്നും ചോദിച്ചു.
ഇപ്പോൾ പ്രതികരണത്തിനില്ലെന്നും എല്ലാത്തിനും പിന്നീട് മറുപടി പറയാമെന്നുമാണ് അന്നത്തെ ഡി.വൈ.എസ.പിയായിരുന്ന കെ. ജോഷ്വയുടെ പ്രതികരണം.
കേസിൽ നമ്പി നാരായണനെതിരെ ഗൂഡാലോചാന അന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
Post Your Comments