Latest NewsNewsInternational

ഇന്ത്യയില്‍ 150 കോടിയുടെ ലഹരിമരുന്നുമായി പാക് പൗരന്‍മാര്‍ അറസ്റ്റില്‍

 

അഹമ്മദാബാദ്: നൂറ്റിയന്‍പത് കോടിയുടെ ഹെറോയിന്‍ ലഹരിമരുന്നുമായി എട്ട് പാകിസ്ഥാന്‍ പൗരന്‍മാര്‍ പിടിയില്‍. ഗുജറാത്ത് തീരത്തുനിന്നും വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ പിടിയിലായതെന്ന് ആന്റി ടെററിസം സ്‌ക്വാഡ് (എ.ടി.എസ്) അറിയിച്ചു. എ.ടി.എസും തീരസംരക്ഷണ സേനയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കച്ച് ജില്ലയിലെ ജഖൗ തുറമുഖത്തിനടുത്തു നിന്നാണ് ഇവരുടെ ബോട്ട് കണ്ടെത്തിയത്. ഇന്ത്യയെയും പാകിസ്ഥാനെയും വേര്‍തിരിക്കുന്ന ഇന്റര്‍നാഷണല്‍ മാരിടൈം ബൗണ്ടറിക്ക് സമീപത്തുനിന്നുമാണ് ഇവര്‍ പിടിക്കപ്പെട്ടത്.

Read Also : ‘കൊലക്കത്തി പിടിച്ചു വാങ്ങാനും ആർ.എസ്.എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം’; തോമസ് ഐസക്

പാകിസ്ഥാന്‍ ബോട്ടിലെ ലഹരിമരുന്ന് കടത്തലിനെക്കുറിച്ചുള്ള വിവരം ദേവ്ഭൂമി-ദ്വാരക ജില്ലാ പൊലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ സംഘവും എ.ടി.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഏജന്‍സികളുമായി പങ്കുവെച്ചു. 30 കിലോ ഹെറോയിനാണ് ബോട്ടില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 150 കോടി രൂപയോളം വിലവരുമെന്ന് എ.ടി.എസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button