തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാള്‍ കൂടി മരണപ്പെട്ടിരിക്കുന്നു. പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് ആണ് അപകടത്തിൽ മരിച്ചിരിക്കുന്നത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായിരിക്കുന്നു. നേരത്തെ ജീവനക്കാരിയായ സുശീല(58) മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പടക്ക നിർമ്മാണ ശാലയുടെ ഉടമ സൈലസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചിരിക്കുന്നത്. ഇടിമിന്നലിൽ തീപ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പടക്ക നിർമ്മാണ ശാല പൂർണമായും കത്തി നശിച്ചു.
Post Your Comments