മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് ലംഘനം നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ഇതുസംബന്ധിച്ച വ്യക്തത വരുത്തേണ്ടത് ആരോഗ്യവകുപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഈ ആരോപണത്തിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതൽ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാർ പറയുമെന്ന് ശ്രീജിത്ത് കുറിച്ചു. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Also Read:മഹാരാഷ്ട്രയിലെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി
മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചോ? കേരള സർക്കാരിന്റെ 2020 ഒക്ടോബർ 14ലെ കോവിഡ് ഡിസ്ചാർജ് മാനദണ്ഡപ്രകാരം അസുഖ ലക്ഷണമില്ലാത്ത ഒരാൾ ആദ്യ പോസറ്റീവ് ടെസ്റ്റ് ഫലം വന്ന് പത്താം ദിവസത്തെ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആയാൽ ഡിസ്ചാർജ് ചെയ്യപ്പെടണം എന്നാണ്. മുഖ്യമന്ത്രിക്ക് അസുഖ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അദ്ദേഹം ആദ്യമായി പോസിറ്റീവ് ആയത് ഏപ്രിൽ 8നാണ്. പോസിറ്റീവ് ആയത് നാലാം തീയതി ആയിരുന്നെങ്കിൽ മാത്രമേ അദ്ദേഹത്തിന് ഇന്ന് നെഗറ്റീവ് ആയി ഡിസ്ചാർജ് ചെയ്യപ്പെടാൻ കഴിയുമായിരുന്നുള്ളൂ. ഇനി അഥവാ അദ്ദേഹം നാലിന് പോസിറ്റീവ് ആയിരുന്നെങ്കിൽ ആറാം തീയതി വൈകിട്ട് ആറുമണിക്ക് ശേഷം പിപിഇ കിറ്റ് ധരിച്ചശേഷം മാത്രമേ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. വിശദീകരിക്കേണ്ടത് ആരോഗ്യവകുപ്പാണ്. അല്ലെങ്കിൽ ആറുമണിയുടെ പത്രസമ്മേളനത്തിലെ കരുതൽ വെറും ഗ്യാസായിരുന്നു എന്ന് നാട്ടുകാർ പറയും.
https://www.facebook.com/panickar.sreejith/posts/4000062510013794
Post Your Comments