KeralaNattuvarthaLatest NewsNews

ഭരണം നേടുമ്പോൾ ആക്രമണം; സി.പി.എം അക്രമപദ്ധതികൾ ആസൂത്രണം ചെയ്യുന്നുവെന്ന് ആരോപണം

തുടർഭരണം കിട്ടിയാൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണ് സി.പി.എമ്മെന്ന് ആരോപണം. വ്യാപകമായ ആക്രമണ പരിപാടികൾക്ക് പദ്ധതിയിടുന്നതിന്റെ ഭാഗമായുള്ള ബോംബ് നിർമ്മാണത്തിനിടെ യാണ് കതിരൂരിൽ സി.പി.എം പ്രവർത്തകൻ നിജേഷിന്റെ കൈപ്പത്തി അറ്റു പോയ സംഭവം എന്നാണ് വിലയിരുത്തൽ. സി.പി.എം അധികാരമേറ്റാൽ രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും തെളിവുകൾ സൂചിപ്പിക്കുന്നു.

1996 ലെ നായനാർ മന്ത്രിസഭ അധികാരമേറ്റ് അഞ്ചു ദിവസത്തിനുള്ളിലാണ് ബിജെപിയുടെ കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പന്ന്യന്നൂർ ചന്ദ്രനെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയത്. മുപ്പതോളം ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണ് സി.പിഎം.അക്രമികൾ ആ കാലയളവിൽ വധിച്ചത്. പരുമല ഡി.ബി കോളേജിൽ എസ്.എഫ്.ഐ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ കല്ലെറിഞ്ഞു കൊന്നതും യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണനെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നതും അതേ സർക്കാർ കാലയളവിലാണ്.

ഇരുപതിലധികം ബിജെപി ആർ.എസ്.എസ് പ്രവർത്തകരെയാണ് 2006 ലെ വിഎസ് അച്യുതാനന്ദന്റെ ഭരണ കാലത്ത് ഇല്ലാതാക്കിയത്. പോലീസ് പിന്തുണയോടെയായിരുന്നു അക്രമങ്ങളെല്ലാം. പിണറായി സർക്കാർ അധികാരമേറ്റപ്പോഴും എതിർ രാഷ്ട്രീയക്കാരെ ഇല്ലാതാക്കാൻ തുടർന്നു. ആഹ്ലാദ പ്രകടനങ്ങളുടെ മറവിൽ നടത്തിയ ആക്രമണങ്ങളിൽ എതിർകക്ഷിക്കാരുടെ ഓഫീസുകളും വീടുകളും ആക്രമിക്കപ്പെട്ടു. ഈ കാലയളവിൽ ഇരുപത്തഞ്ചോളം പേരെയാണ് സി.പി.എം ഇല്ലാതാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button