ഡൽഹിയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സർക്കാർ വാരാന്ത്യ കർഫ്യു പ്രഖ്യാപിച്ചു. മാളുകൾ, ചന്തകൾ, ജിംനേഷ്യം എന്നിങ്ങനെ ആളുകൾ കൂടുന്ന സ്ഥാപനങ്ങൾ വാരാന്ത്യങ്ങളിൽ അടച്ചിടും. ലഫ്റ്റനന്റ് ഗവർണറുമായി നടത്തിയ ചർച്ചയയ്ക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവശ്യ സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
തീയറ്ററുകളിൽ 30 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുകയുള്ളൂ. ആഘോഷ ചടങ്ങുകൾക്ക് പാസ് എടുക്കണം. ഹോട്ടലുകളിൽ പാഴ്‌സൽ കൗണ്ടറുകൾ അനുവദിക്കും, ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല.
സംസ്ഥാനത്ത് ഏപ്രിൽ 30 വരെ സർക്കാർ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗതത്തിന് ഇപാസ് അടക്കമുള്ള നിയന്ത്രണങ്ങളാണ് നേരത്തെ ഏർപ്പെടുത്തിയിട്ടുള്ളത് . ഇതിന് പിന്നാലെയാണ് വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചത്. അതേസമയം ഡൽഹിയിൽ ഇന്നലെ 17,282 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 104 പേർ രോഗം ബാധിച്ച് മരിച്ചു.
Post Your Comments