ലണ്ടൻ: ജീവിതത്തിലെ അവസാനത്തെ ആഗ്രഹവും സഫലമാക്കാൻ കഴിയാതെ അർബുദ ബാധിതയായ യുവതി മരണത്തിന് കീഴടങ്ങി. 21കാരിയായ ക്ലോ ആസ്‌കി എന്ന യുവതിയാണ് ആഗ്രഹം സഫലമാക്കാൻ കഴിയാതെ ലോകത്തോട് വിട പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് ആസ്‌കിയ്ക്ക് രോഗം സ്ഥിരീകരിച്ചത്.
21-ാം പിറന്നാളിന് തൊട്ടുമുൻപാണ് ക്ലോ ആസ്‌കി അർബുദ ബാധിതയാകുന്നത്. പിറന്നാളിന് രണ്ട് ദിവസങ്ങൾക്ക് ശേഷം കീമോ തെറാപ്പി ആരംഭിച്ചിരുന്നു. ഇംഗ്ലണ്ടിലെ അൻസ്റ്റണിലുള്ള തോൺബെറി അനിമൽ സാങ്ച്വറിയിലെ സ്റ്റാഫായിരുന്ന ക്ലോ അസ്‌കിയ്ക്ക് താങ്ങും തണലുമായി കാമുകൻ ഹക്കീം എന്നും ഒപ്പമുണ്ടായിരുന്നു. കീമോ തെറാപ്പിക്ക് വിധേയയാകുമ്പോഴും പ്രിയതമൻ ഒപ്പം വേണമെന്ന് ആസ്‌കിക്ക് നിർബന്ധമുണ്ടായിരുന്നു.
2021ന്റെ ആരംഭത്തിൽ നടത്തിയ ഓപ്പറേഷന് പിന്നാലെ ആസ്‌കിയുടെ ആരോഗ്യനില വഷളാകാൻ തുടങ്ങിയിരുന്നു. ഇതോടെ ആസ്‌കിയുടെ ജീവൻ നിലനിർത്തുകയെന്നത് മാത്രമായിരുന്നു ഒരേയൊരു പോംവഴി. ഇതിന്റെ ഭാഗമായി അവസാന നാളുകളിൽ ആസ്‌കിയെ വീട്ടിലേയ്ക്ക് മാറ്റി. മരണം ഉറപ്പായതോടെ ഹക്കീമിനൊപ്പം ഒരു ദിവസമെങ്കിൽ ഒരു ദിവസം ജീവിക്കണമെന്നായിരുന്നു ആസ്‌കിയുടെ അവസാന ആഗ്രഹം.
തന്റെ പ്രണയത്തെ ചേർത്ത് പിടിക്കാൻ കൊതിച്ച വിവാഹ ദിവസം തന്നെ ക്ലോ അസ്‌കി മരണത്തിന് കീഴടങ്ങുകയായിരുന്നു. നിസ്സഹായതോടെ തന്റെ പ്രിയതമ കണ്ണടയ്ക്കുന്നത് കണ്ട് നിൽക്കാൻ മാത്രമേ ഹക്കീം എന്ന യുവാവിനു കഴിഞ്ഞുള്ളൂ. ഏപ്രിൽ 12ന് ഇരുവരും തമ്മിലുള്ള വിവാഹം നടത്താനായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും തീരുമാനിച്ചത്. എന്നാൽ, തിങ്കളാഴ്ച രാവിലെയോടെ ക്ലോയ്ക്ക് അസുഖം മൂർച്ഛിക്കുകയായിരുന്നു.
Post Your Comments