നോയിഡ: രണ്ട് മാസം മുമ്പ് നോയിഡയിലെ സെക്ടര്‍ 9 ല്‍ നിന്നും കാണാതായ മുസ്ലീം യുവതി (23) ഹിന്ദു മതം സ്വീകരിച്ചു. താന്‍ മതം മാറിയതായും തന്റെ കാമുകനെ വിവാഹം കഴിച്ചതായും സെക്ടര്‍ 20 ലെ പൊലീസ് സ്റ്റേഷനിലെത്തി യുവതി അറിയിക്കുകയായിരുന്നു. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തനിക്ക് ഭര്‍ത്താവിനൊപ്പം കഴിയാനാണ് താത്പ്പര്യമെന്നും അവര്‍ അറിയിച്ചു.
Read Also : ഇന്ത്യയ്‌ക്കൊരു നല്ല വനിതാ ചീഫ് ജസ്റ്റിസ് വേണം; എസ്.എ.ബോബ്‌ഡെ
യുവതിയുടെ കുടുംബം യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ തട്ടിക്കൊണ്ട് പോയതാണെന്നും നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ യുവതിക്ക് ഇഷ്ടമുളളയിടത്ത് ജീവിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഫെബ്രുവരി 22 നാണ് യുവതിയെ കാണാതായത്. ഇതിനു പിന്നാലെ കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതിയുടെ ജീവന്‍ അപകടത്തിലാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇരുവരും പ്രയാഗ്രാജില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുടുംബവുമായി അനുരഞ്ജന ചര്‍ച്ചയ്ക്കായി പൊലീസ് യുവതിയെ വിളിച്ചെങ്കിലും അവര്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. വിവാഹം കഴിച്ച യുവാവിനെ 12 വര്‍ഷമായി അറിയാമെന്ന് യുവതി പറഞ്ഞു.
പൊലീസിനോടും മജിസ്ട്രേറ്റിനു മുന്നിലും ഭര്‍ത്താവിനൊപ്പം കഴിയാനാണ് താത്പ്പര്യമെന്നും യുവതി അറിയിച്ചു.
Post Your Comments