Latest NewsKeralaNews

ആലപ്പുഴയിൽ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.

Read Also : ശ്രീധര്‍മ്മശാസ്തൃ സ്തുതിദശകം നിത്യവും ജപിച്ചാല്‍

വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് ഉള്ള സംഘർഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button