ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിലാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രാഥമിക ലക്ഷണങ്ങൾ കണ്ടപ്പോൾ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതായി യോഗി അറിയിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ പരിശോധന നടത്തണമെന്നും മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
शुरुआती लक्षण दिखने पर मैंने कोविड की जांच कराई और मेरी रिपोर्ट पॉजिटिव आई है।
मैं सेल्फ आइसोलेशन में हूं और चिकित्सकों के परामर्श का पूर्णतः पालन कर रहा हूं। सभी कार्य वर्चुअली संपादित कर रहा हूं।
— Yogi Adityanath (@myogiadityanath) April 14, 2021
Post Your Comments