Latest NewsNewsIndia

ഹനുമാന്‍റെ ജന്മഭൂമി തങ്ങളുടെതെന്ന്​ അവകാശപ്പെട്ട്​ 2 സംസ്​ഥാനങ്ങളും 3​ പ്രദേശങ്ങളും

വേദങ്ങളും പുരാണങ്ങളും വിശദമായി പരിശോധിച്ച്‌​ സമിതി റിപ്പോര്‍ട്ട്​ തയാറാക്കുമെന്ന്​ ദേവസ്​ഥാനം എക്​സിക്യുട്ടീവ്​ ഓഫീസര്‍ കെ.​എസ്​ ജവഹര്‍ റെഡ്​ഡി പറഞ്ഞു.

ന്യൂഡല്‍ഹി: രാമക്ഷേത്രനിര്‍മാണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഹനുമാന്‍റെ ജന്മഭൂമി തങ്ങളുടെതെന്ന്​ അവകാശപ്പെട്ട്​ ദക്ഷിണേന്ത്യയിലെ രണ്ടു സംസ്​ഥാനങ്ങളും മൂന്ന്​ പ്രദേശങ്ങളും. ഉത്തര കര്‍ണാടകയിലെ ഹംപിക്കു സമീപം കിഷ്​കിന്ദയിലുള്ള ആഞ്​ജനേയാ​ദ്രി കുന്നുകളിലാണെന്ന്​ കര്‍ണാടക വാദിക്കുമ്പോള്‍ തിരുമലയിലെ ഏഴ്​ കുന്നുകളിലുള്ള അഞ്​ജനദ്രിയിലാണെന്ന്​ ആന്ധ്ര പറയുന്നു. രണ്ട്​ അവകാശവാദങ്ങളും പ്രാദേശികമായി ജനസമ്മതിയുള്ളതായിരിക്കെയാണ്​ മൂന്നാമത്​ ഒരു അവകാശവാദം കൂടി സജീവമായി എത്തുന്നത്​. ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതിയുടെതാണ്​ മൂന്നാമത്തെ അവകാശവാദം.

Read Also: ദേശീയ പെൻഷൻ പദ്ധതിയിൽ നിന്നും ചികിത്സ്‌ക്കായി പണം പിൻവലിക്കാം; വിശദാംശങ്ങൾ അറിയാം

എന്നാൽ തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉള്‍പെടെ നിരവധി ക്ഷേത്രങ്ങള്‍ ഭരിക്കുന്ന തിരുമല തിരുപ്പതി ദേവസ്​ഥാനം​ കഴിഞ്ഞ ഡിസംബറില്‍ ഹനുമാന്‍റെ ജന്മസ്​ഥലം നിര്‍ണയിക്കാന്‍ പ്രത്യേക വിദഗ്​ധ സമിതിയെ വെച്ചിരുന്നു. വേദ പണ്ഡിതര്‍, പൗരാണിക പണ്​ഡിതര്‍, ഐ.എസ്​.ആര്‍.ഒ ശാസ്​ത്രജ്​ഞര്‍ തുടങ്ങിയവരടങ്ങിയ എട്ടംഗ സംഘം ഏപ്രില്‍ 21ന്​ റിപ്പോര്‍ട്ട്​ നല്‍കണമെന്നായിരുന്നു നിര്‍ദേശം. വേദങ്ങളും പുരാണങ്ങളും വിശദമായി പരിശോധിച്ച്‌​ സമിതി റിപ്പോര്‍ട്ട്​ തയാറാക്കുമെന്ന്​ ദേവസ്​ഥാനം എക്​സിക്യുട്ടീവ്​ ഓഫീസര്‍ കെ.​എസ്​ ജവഹര്‍ റെഡ്​ഡി പറഞ്ഞു.

അതേസമയം ആന്ധ്രയുടെ വാദം ശരിയല്ലെന്നും ഹംപിക്കു സമീപം കിഷ്​കിന്ദയിലുള്ള ആഞ്​ജനേയാ​ദ്രി കുന്നുകളിലാണെന്ന്​​ രാമായണത്തില്‍ പരാമര്‍ശമുണ്ടെന്നും കര്‍ണാടക മന്ത്രിമാര്‍ പ്രതികരിക്കുന്നു. കുന്നിന്‍മുകളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്​. ആഞ്​ജനേയാ​ദ്രി കുന്നുകള്‍ തീര്‍ഥാടന കേന്ദ്രമായി വികസിപ്പിക്കുമെന്ന്​ കര്‍ണാടക കൃഷിമന്ത്രി ബി.സി പാട്ടീല്‍ പറഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയായി കര്‍ണാടക വിനോദസഞ്ചാര വകുപ്പ്​ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്​. എന്നാല്‍, ഇരു വാദങ്ങളെയും തള്ളി കര്‍ണാടകയുടെ തീര പ്രദേശമായ ഗോകര്‍ണത്തെ കുഡ്​ലെ തീരത്താണെന്ന്​ ശിവമൊഗ്ഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിയും അവകാശപ്പെടുന്നു. രാമായണ പ്രകാരം ഗോകര്‍ണ ഹനുമാന്‍റെ ജന്മഭൂമിയും ആഞ്​ജനയേനാ​ദ്രി കര്‍മഭൂമിയു​മാണെന്നുമാണ്​ മഠാധിപതിയുടെ പക്ഷം.

shortlink

Post Your Comments


Back to top button