Latest NewsKeralaNewsIndia

പുതിയ വാഹനങ്ങൾക്ക് ഇനി മുതൽ ഷോറൂമിൽ നിന്ന് തന്നെ സ്ഥിരം രെജിസ്ട്രേഷനും നമ്പർ പ്ലേറ്റും ; സർക്കുലർ പുറത്തിറങ്ങി

ന്യൂഡൽഹി : അ​തി​സു​ര​ക്ഷ നമ്പർ ​പ്ലേ​റ്റ്​ ഘ​ടി​പ്പി​ച്ച ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ ഷോ​റൂ​മി​ല്‍​നി​ന്ന്​ നി​ര​ത്തി​ലി​റ​ങ്ങൂ. നമ്പർ ​​പ്ലേ​റ്റി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​കൊ​ടു​ത്താ​ല്‍ ഡീ​ല​ര്‍​ക്ക്​ പി​ഴ ചു​മ​ത്തും. ഫ​ല​ത്തി​ല്‍ ‘ഫോ​ര്‍ ര​ജി​സ്​​ട്രേ​ഷ​ന്‍’ സ്​​റ്റി​ക്ക​റൊ​ട്ടി​ച്ച വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ല്‍​നി​ന്ന്​ അ​പ്ര​ത്യ​ക്ഷ​മാ​കും.

Read Also : ഇന്ന് വിഷു ; പുതിയ പ്രതീക്ഷകളോടെ കണികണ്ടുണ൪ന്ന് മലയാളികൾ 

സ്​​ഥി​രം രജിസ്ട്രേഷന് വേണ്ടിയുള്ള അ​പേ​ക്ഷ​ക​ള്‍ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ ഡീ​ല​ര്‍​മാ​ര്‍ പ​രി​വാ​ഹ​ന്‍ വ​ഴി അ​പ്രൂ​വ്​ ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. ഗു​രു​ത​ര പി​ഴ​വു​ക​ളു​ള്ള അ​പേ​ക്ഷ​ക​ള്‍ രജിസ്ട്രേഷ​നു​വേ​ണ്ടി മ​നഃ​പൂ​ര്‍​വം അ​പേ​ക്ഷി​ച്ചാ​ല്‍ ആ ​വാ​ഹ​ന​ത്തിന്റെ 10 വ​ര്‍​ഷ​ത്തെ നി​കു​തി​ക്ക്​ തു​ല്യ​മാ​യ തു​ക പി​ഴ​യാ​യി ഡീ​ല​റി​ല്‍​നി​ന്ന്​ ഈ ടാ​ക്കും. ഡീ​ല​ര്‍ അ​​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന വാ​ഹ​ന​വി​വ​ര​ങ്ങ​ള്‍ ഉ​ട​ന്‍ ബ​ന്ധ​പ്പെ​ട്ട അ​സി. മോട്ടോർ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍​ക്ക്​ ല​ഭി​ക്കും.

ഓരോ ദി​വ​സ​വും വൈ​കീ​ട്ട്​ നാ​ലു​വ​രെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി അ​ത​ത്​ ദി​വ​സം ത​ന്നെ നമ്പർ അ​നു​വ​ദി​ക്ക​ണം. പ​രി​ശോ​ധ​ന​യി​ല്‍ എ​ന്തെ​ങ്കി​ലും കു​റ​വു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ആ ​വി​വ​രം രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മേ അ​പേ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ക്കാ​​വൂ​വെ​ന്നും സ​ര്‍​ക്കു​ല​റി​ല്‍ നി​ഷ്​​ക​ര്‍​ഷി​ക്കു​ന്നു.

അ​പേ​ക്ഷ​ക​ള്‍ മു​ന്‍​ഗ​ണ​ന ക്ര​മ​ത്തി​ലേ പ​രി​ഗ​ണി​ക്കാ​വൂ. മു​ന്‍​ഗ​ണ​ന തെ​റ്റി​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ത്തം. ഫാ​ന്‍​സി നമ്പറിന് ​ അപേക്ഷ​യോ​ടൊ​പ്പം താ​ല്‍​പ​ര്യ​പ​ത്രം ന​ല്‍​ക​ണം. ഈ ​വി​വ​രം ഡീ​ല​ര്‍​ സോ​ഫ്​​റ്റ്​​​വെ​യ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഈ ​വി​വ​രം അ​ന്നു​ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്​ ല​ഭി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ താ​ല്‍​ക്കാ​ലി​ക ര​ജി​സ്​​ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്കും.

എ​ന്നാ​ല്‍, വാ​ഹ​നം വാ​ങ്ങി​യ​യാ​ള്‍​ക്ക്​ വി​ട്ടു​കൊ​ടു​ക്കി​ല്ല. ഫാ​ന്‍​സി നമ്പർ ല​ഭി​ക്കു​ക​യും അ​തി​സു​ര​ക്ഷ ന​മ്ബ​ര്‍ പ്ലേ​റ്റ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്​​ത ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ള്‍ ഉ​ട​മ​ക്ക്​ ന​ല്‍​കൂ.

നമ്പർ റി​സ​ര്‍​വേ​ഷ​നു​വേ​ണ്ടി താ​ല്‍​ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ന്‍ നേ​ടു​ക​യും എ​ന്നാ​ല്‍, ന​മ്ബ​ര്‍ ലേ​ല​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന പ​ക്ഷം മ​റ്റൊ​രു നമ്പർ റി​സ​ര്‍​വ് ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ങ്കി​ല്‍ ആ ​വി​വ​രം രേ​ഖാ​മൂ​ലം ഓ​ഫി​സ് മേ​ധാ​വി​യെ അ​റി​യി​ക്ക​ണം. അ​വ​ര്‍​ക്ക്​ സാ​ധാ​ര​ണ ക്ര​മ​ത്തി​ല്‍ നമ്പർ ല​ഭ്യ​മാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button