തിരുവനന്തപുരം : പിണറായി സർക്കാരിനെ വെട്ടിലാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട്. റേഷന്‍ കടവഴി കിറ്റ് കൊടുത്തതും സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കിയതും പിണറായി വിജയന്‍ സര്‍ക്കാറിന്റെ നേട്ടമായി ചിത്രീകരിക്കുമ്പോൾ സ്‌ക്കൂളിലെ ഉച്ചഭക്ഷണം കേന്ദ്ര പദ്ധതി എന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്.
Read Also : ഇരുനൂറിലധികം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച നിലയിൽ
2013 ലെ ദേശീയ ഭക്ഷ്യാ ഭദ്രതാ ആക്ടിന്റെ അടിസ്ഥാനത്തില്‍ 2015 ലെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടു വന്ന മിഡ് ഡേ മീല്‍ ച്ട്ടങ്ങള്‍ പ്രകാരമാണ് സ്‌ക്കൂളിലെ ഉച്ചഭക്ഷണം നല്‍കുന്നത്. ഇതിനാവശ്യമായ പണം കേന്ദ്രം നല്‍കുന്നുണ്ടെന്നും വിവരാവകാശ നിയമപ്രകാരം ചോദിച്ചതിന് മറുപടിയായി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
Post Your Comments