Latest NewsKeralaNews

പത്താം ക്ലാസ് പരീക്ഷ: സംസ്ഥാനത്ത് പരീക്ഷയിൽ മാറ്റമില്ലെന്നു വിദ്യാഭ്യാസവകുപ്പ്

പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചു. അതോടെ എല്ലാ പരീക്ഷകളും മാറ്റിയോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ഇക്കാര്യത്തിൽ വ്യക്തതവരുത്തി കേരളസർക്കാർ.

സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല. പരീക്ഷകളെല്ലാം നിലവില്‍ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

read also:പരീക്ഷ റദ്ദാക്കൽ; ആശങ്കയുമായി വിദ്യാർത്ഥികളും മാതാപിതാക്കളും, പരീക്ഷ ഓൺലൈൻ ആക്കണമെന്ന് ആവശ്യം

സിബിഎസ്ഇ പരീക്ഷകൾ റദ്ദ് ചെയ്‌തെങ്കിലും ഐസിഎസ്‌ഇ, ഐഎസ്‌ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച്‌ എന്ത് വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button