കൊട്ടാരക്കര: മാര്‍ച്ച് 13 ന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ തീരുമാനിക്കപ്പെട്ടു. എന്നാല്‍ പരീക്ഷകള്‍ അടുത്തെത്തിയിട്ടും വിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്ത് മേധാവികളില്ല. ഈ പരീക്ഷകളുടെ നടത്തിപ്പ് ചുമതലയുള്ള പൊതുവിദ്യാഭ്യാസവകുപ്പിലും ഹയര്‍ സെക്കന്‍ഡറിയിലും ഡയറക്ടര്‍മാരാണ് ഇല്ലാത്തത്. ഉടനെ തന്നെ വരുന്ന പൊതുപരീക്ഷയെ സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങളും മുന്നൊരുക്കങ്ങളും നടത്തേണ്ട സമയം ഇങ്ങെത്തിയപ്പോഴാണ് ഇരുവകുപ്പുകളിലും ഡയറക്ടര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നത്.
നേരത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്ന കെ.വി.മോഹന്‍കുമാര്‍ മാറിയ ഒഴിവില്‍ പകരം ഇതുവരെ നിയമനം നടത്തിയിട്ടില്ല. കൂടാതെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന പി.കെ.സുധീര്‍ ബാബുവിനെ കോട്ടയം കളക്ടര്‍ ആയി സ്ഥാനം മാറി പോയിരുന്നു. പകരം കോട്ടയം കളക്ടര്‍ ആയിരുന്ന ഡോ. ബി.എസ്.തിരുമേനിയെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായി നിയമിച്ചു. എങ്കിലും അദ്ദേഹം ഇതുവരെയും ചുമതലയേറ്റിട്ടില്ല.
Post Your Comments