![](/wp-content/uploads/2022/04/untitled-4.jpg)
തിരുവനന്തപുരം: മാർച്ച് 30 നാണ് സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ ആരംഭിച്ചത്. മാർച്ച് 31 ന് എസ്.സ്.എൽ.സി പരീക്ഷയും ആരംഭിച്ചു. കുട്ടികളെല്ലാം പരീക്ഷാച്ചൂടിൽ ആണ്. എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 29 ന് അവസാനിക്കുമ്പോൾ, പ്ലസ് ടു പരീക്ഷ ഏപ്രിൽ 26 ന് അവസാനിക്കും. കോവിഡ് കേസുകൾ കുറഞ്ഞതോടെ, കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ച് ഇത്തവണ ടെൻഷൻ ഫ്രീ പരീക്ഷയാണ് നടക്കുന്നത്. മെയ് 3 മുതൽ രണ്ട് വിഭാഗങ്ങളിലെയും പ്രാക്ടിക്കൽ പരീക്ഷ ആരംഭിക്കും.
2014 വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന മലപ്പുറം ജില്ലയിലെ, പി.കെ.എം.എം.എച്ച്.എസ് എടരിക്കോട് ആണ് ഏറ്റവും അധിക, വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. മലപ്പുറം ജില്ലയിൽ തന്നെയാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നതും.
എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്ന കുട്ടികൾ:
റെഗുലർ : 4,26,999
പ്രൈവറ്റ് : 408
ആൺകുട്ടികൾ : 2,18,902
പെൺകുട്ടികൾ : 2,08,097
ആകെ പരീക്ഷ സെന്ററുകൾ : 2962
പ്ലസ് ടു പരീക്ഷയെഴുതുന്ന കുട്ടികൾ:
റെഗുലർ : 3,65,871
പ്രൈവറ്റ് : 20,768
ഓപ്പൺ സ്‌കൂൾ : 45,797
ആൺകുട്ടികൾ : 2,19,545
പെൺകുട്ടികൾ : 2,12,891
മൊത്തം – 4,32,436
ആകെ പരീക്ഷ സെന്ററുകൾ : 2005
Post Your Comments