KeralaLatest NewsNews

ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനം, 17 പെൺകുട്ടികളെ ചതിച്ച പീഡന വീരൻ ടിജു ജോർജ് അറസ്റ്റിൽ

കൊച്ചി: ടിജു ജോര്‍ജ് എന്ന പീഡന വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെയുടെ മേല്‍ നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നിരവധി പെൺകുട്ടികളെയാണ് ഇയാൾ ശാരീരികമായും സാമ്പത്തികമായും വഞ്ചിച്ചിട്ടുള്ളത്.

എറണാകുളം സ്വദേശിനിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടിജു ജോർജ് എന്ന പീഡന വീരനെ കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പരാതി ലഭിച്ചതോടെ ഇയാൾ കേരളം വിടുകയായിരുന്നു. ബംഗളൂരുവിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെ പൊലീസിന് പിടികൂടാനായത്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Also Read:സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരേ സര്‍ക്കാര്‍ തന്നെ ഹർജിയുമായി നീങ്ങുന്നു ; രമേശ് ചെന്നിത്തല

ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് കയറ്റി അയച്ചതാണ്. നാട്ടിലെത്തിയ ശേഷവും ഇയാൾ ഇതു തുടർന്നു. നിരവധി പേരുടെ പണം തട്ടിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. എറണാകുളം സ്വദേശിനിയായ പെൺകുട്ടി സൗത്ത് സ്റ്റേഷനില്‍ നൽകിയ പരാതിയിൽ ടിജു ശാരീരികമായി പീഡിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പറയുന്നു.

വിവാഹ വെബ്‌സൈറ്റിലൂടെയാണ് ടിജുവിനെ യുവതി പരിചയപ്പെടുന്നത്. മെസേജ് അയച്ച് വിവാഹത്തിനു താൽപ്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി യുവതി പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം പെണ്ണുകാണാാനെത്തി. അച്ഛൻ ചെറുപ്പത്തിൽ നഷ്ടമായ യുവതി അമ്മയ്ക്കും അമ്മമ്മയ്ക്കുമൊപ്പമായിരുന്നു താമസം. പൈലറ്റാണെന്നും വിദേശത്താണെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. പൈലറ്റിൻ്റേതെന്ന് തോന്നിപ്പിക്കുന്ന യൂണിഫോമിലുള്ള ഫോട്ടോ കാണിച്ചായിരുന്നു യുവാവ് പെൺകുട്ടിയുടെയും വീട്ടുകാരുടെയും വിശ്വാസ്യത നേടിയെടുത്തത്.

Also Read:മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ

ഡിസംബര്‍ ആദ്യമാണ് വിവാഹാലോചന നടന്നത്. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും പറഞ്ഞു. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാല്‍ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ ക്ഷണിക്കാമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതിനിടെ പിറന്നാൾ പാർട്ടിക്കെന്ന പേരിൽ കുമ്പളത്തുള്ള റിസോർട്ടിലേക്ക് പെൺകുട്ടിയെ വിളിച്ച് വരുത്തുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഒരു തവണ കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പിന്നീട് കൂടുതൽ അന്വേഷിച്ചപ്പോൾ ഇയാൾക്ക് ഗർഭിണിയായ ഭാര്യയുണ്ടെന്നും ചേർത്തലയിലാണ് ഇരുവരും താമസമെന്നും അറിഞ്ഞു. വഞ്ചിക്കുകയാണെന്ന് അറിഞ്ഞതോടെയാണ് യുവതി പരാതി നൽകിയത്. സാമ്പത്തിക സഹായം ചെയ്തു നൽകിയിട്ടുണ്ടെന്നും പെൺകുട്ടി പറയുന്നു. ഇയാള്‍ക്ക് ബാങ്കില്‍ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞപ്പോള്‍ 25 പവന്‍ സ്വര്‍ണം കൊടുത്തു. പിന്നീട് പരാതി നല്‍കുമെന്നു വന്നതോടെ പത്തു പവന്‍ സ്വര്‍ണം മടക്കി നല്‍കുകയായിരുന്നത്രെ. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button