KeralaLatest NewsNews

‘രഹസ്യമായി വെള്ളക്കരം വര്‍ധനയെന്ന പ്രചരണങ്ങള്‍ തെറ്റ്’ ; ജലവിഭവ മന്ത്രി

മറിച്ചുള്ള വാർത്തകൾ അവാസ്തവമാണെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

തിരുവനന്തപുരം: കേരളത്തിൽ വെള്ളക്കരം വര്‍ധന നിലവില്‍ വന്നിട്ടില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി. രഹസ്യമായി വെള്ളക്കരം വര്‍ധനയെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ‘നിസാമുദ്ദീന്‍ മര്‍ക്കസിന് മാത്രമായി സന്ദര്‍ശക നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ല’; ഡല്‍ഹി ഹൈക്കോടതി

അതേസമയം വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും വെള്ളത്തിൻ്റെ നിരക്ക് ഉടന്‍ കൂട്ടാൻ തീരുമില്ല. വെള്ളക്കരം കൂട്ടണമെന്ന നിര്‍ദ്ദേശം നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭ ചർച്ച ചെയ്ത ശേഷമേ അത്തരമൊരു തീരുമാനമെടുക്കൂ. മറിച്ചുള്ള വാർത്തകൾ അവാസ്തവമാണെന്ന് കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button