തിരുവനന്തപുരം: നെടുമങ്ങാട് പാലോട് പടക്ക നിർമ്മാണ ശാലയിൽ തീപിടിത്തം. ചൂടലിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 58കാരിയായ സുശീലയാണ് മരിച്ചത്.
Also Read: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പടെ കവർന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തീ പിടിത്തത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇടിമിന്നലേറ്റാണ് പടക്ക നിർമ്മാണ ശാലയ്ക്ക് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിശമന സേനയും പ്രദേശവാസികളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Post Your Comments