COVID 19Latest NewsNewsIndia

കൊവിഡ് വർധിക്കാൻ കാരണം ബിജെപിക്കാർ, ആളെയിറക്കി രോഗം വ്യാപിപ്പിച്ചു; മാസ്ക് പോലും വെക്കാതെ നടന്ന മമതയുടെ വിചിത്ര ആരോപണം

ബംഗാളില്‍ പ്രചരണത്തിനായി പുറത്തുനിന്ന് ആളെയിറക്കി രോഗവ്യാപനം വര്‍ധിപ്പിച്ചുവെന്ന് മമത ബാനര്‍ജി

കൊവിഡ് രോഗികള്‍ വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാരാണെന്ന വിചിത്ര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം ബി.ജെ.പിക്കാര്‍ ധാരാളമായി ബംഗാളിലെത്തിയതാണെന്ന കണ്ടുപിടുത്തമാണ് മമത നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെടുത്തിയായിരുന്നു മമതയുടെ ആരോപണം.

‘തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ബി.ജെ.പി നേതാക്കള്‍ എല്ലാവരും ഓടി ബംഗാളിലെത്തി. പുറത്ത് നിന്നും ധാരാളം പേരെ ബംഗാളിലേക്ക് കടത്തിവിട്ടു. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ടാണ് രോഗവ്യാപനനിരക്ക് കുറച്ചുകൊണ്ടുവന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ പേരില്‍ അവര്‍ നടത്തിയ പ്രചരണങ്ങള്‍ സ്ഥിതി വഷളാക്കി. ഇപ്പോൾ രോഗികളും കൂടി. ബിജെപിയാണ് ബംഗാളിലാണ് കൊവിഡ് പരത്തിയത്.’ മമത പറഞ്ഞു.

Also Read:രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ല, സമയബന്ധിതമായി വാക്സിനേഷൻ നടത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 1,84,372 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,38,73,825 ആയി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയില്‍ 13,65,704 പേരാണ് ചികില്‍സയില്‍ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button