ന്യൂഡൽഹി: രാജ്യത്ത് ജൂൺ ഒന്നു മുതൽ സ്വർണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്ക് നിർബന്ധമാക്കും. സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായുള്ള പ്യൂരിറ്റി സർട്ടിഫിക്കേഷനാണ് ബിഐഎസ് ഹാൾമാർക്കിംഗ്.
ജനുവരി 15 മുതൽ സ്വർണ്ണാഭരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സർക്കാർ സമയ പരിധി നീട്ടിവെച്ചത്. എന്നാൽ ഇനി സമയപരിധി നീട്ടിലെന്നും ജൂൺ മാസം മുതൽ ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ജൂൺ മുതൽ 14, 18 , 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമെ ജ്വല്ലറികളിൽ വിൽക്കാൻ പാടുള്ളു. രാജ്യത്ത് വിൽക്കുന്ന സ്വർണ്ണത്തിന്റെ ശുദ്ധത ഉറപ്പാക്കാനാണ് ഹാൾമാർക്കിംഗ് നിർബന്ധമാക്കിയിരിക്കുന്നത്. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.
Post Your Comments