വാഷിംഗ്ടണ്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്‍ ഉപയോഗം അമേരിക്കയില്‍ നിര്‍ത്തിവെക്കുന്നു. അപൂര്‍വവും തീവ്രതയേറിയതുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ വാക്‌സിന്‍ ഉപയോഗിച്ച ആറ് പേരിലാണ് ഗുരുതര ആരോഗ്യ പ്രശ്‌നം കണ്ടെത്തിയത്.
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ശിപാര്‍ശ ചെയ്യുകയാണെന്ന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ച ആറ് പേരില്‍ കണ്ടെത്തിയ രക്തം കട്ടപിടിക്കല്‍ സാധാരണത്തേതിനേക്കാള്‍ വ്യത്യസ്തമാണ്. മാത്രമല്ല, ഇതിന് വ്യത്യസ്ത ചികിത്സയും വേണ്ടിവരും.
രാജ്യത്തെ മെഡിക്കല്‍ ഗവേഷക സംഘമായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഈ കേസുകള്‍ പരിശോധിക്കും. ഇത് പൂര്‍ത്തിയാകും വരെയാണ് വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കുന്നത്.
Post Your Comments