ജൂണിൽ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ജപ്പാൻ. ജപ്പാൻ തലസ്ഥാനമായ ടോക്കിയോണ് ഒളിമ്പിക്സിന് ഇക്കുറി വേദിയാകുന്നത്. കേവലം 100 ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ആവശ്യമായി 70 ശതമാനം ജപ്പാൻക്കാരും രംഗത്തെത്തിയിരിക്കുന്നത്. ഒളിമ്പിക്സ് ഒഴിവാക്കണമെന്ന് 39.9 പേർ അഭിപ്രായപ്പെട്ടപ്പോൾ നീട്ടിവെക്കണമെന്ന് 32.8 ശതമാനം പേർ അഭിപ്രായപ്പെട്ടു. 24.5 ശതമാനം പേർ മാത്രമാണ് ഒളിമ്പിക്സ് നിശ്ചയിച്ച തീയതികളിൽ നടത്തണമെന്ന് അഭിപ്രായപ്പെട്ടത്.
അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന വർദ്ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ഏകദേശം 900000 ടിക്കറ്റുകളാണ് ജപ്പാനു പുറത്ത് വിറ്റഴിച്ചിട്ടുള്ളത്.
Post Your Comments